പക്ഷിപ്പനി രൂക്ഷമായ സാഹചര്യത്തില്‍ പകുതി വേവിച്ച മുട്ടയും (ബുള്‍സ് ഐ) മാംസവും കഴിക്കരുത് എന്ന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. പച്ചമാംസം പാകം ചെയ്യുന്നവരും മാംസ വ്യാപാരികളും ഭക്ഷണം പാകം ചെയ്യുമ്പോഴും കഴിക്കുമ്പോഴും കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണമെന്നും അധികൃതര്‍ അറിയിച്ചു